Sunday, 27 December 2015

വിരഹം

നിന്നെയോര്‍ത്തിന്നു ഞാന്‍
ആകാശചുവട്ടിലിരുന്ന്
ഹൃദയം ചാലിച്ചൊരു
കവിത എഴുതി ,
എനിക്ക് മുന്‍പില്‍
ചിരവിരഹത്താല്‍ അസ്തമയം
ചോരപൊടിക്കുകയും ,
തീരങ്ങള്‍ വിതുമ്പിനില്‍ക്കുകയും ,
പക്ഷികള്‍ ,
ചിറകുകുഴഞ്ഞു വീഴുകയും ചെയ്യ്തു !   

thnx to  നിശാഗന്ധി

വെറുക്കുന്നു ഞാനീ പ്രണയം...

പ്രണയത്തെ എനിക്ക് വെറുപ്പാണ്...

ഇത്തിള്‍ കണ്ണി പോലെ മനസ്സില്‍ വേരൂന്നി,

ജീവരക്തം ഊറ്റിക്കുടിച്ച് വെറും

അവശിഷ്ടമായി,വലിച്ചെരിയപ്പെടുമ്പോള്‍,

ആരെയാണ് പഴിക്കേണ്ടത്...?

കരഞ്ഞു കലങ്ങി വിധിയെന്ന് പുലമ്പി ,

ഏതോ വിഷാദത്തിന്റെ നീര്‍ച്ചാലില്‍ നിന്നും

ഓര്‍മകള്‍ പടിയിറങ്ങുമ്പോള്‍ 

നിന്റെ നഷ്ടപെടലില്‍ സ്വയം 

ഉരുകി ഒലിച്ച എന്നെ നീ കണ്ടില്ല...

എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴും 

നിന്നെ മറക്കെണ്ടത് എങ്ങനെയെന്നു 

പറയാന്‍ നീ മറന്നു പോയി...!

ഒടുവില്‍ ഞാനും നീയുമെന്ന വലിയ 

ലോകത്തില്‍ നിന്നും 

ഞാന്‍ മാത്രമായി ഒതുങ്ങുമ്പോള്‍ 

നിന്റെ വേരുകള്‍ എന്റെ ആത്മാവില്‍ 

നിന്നും പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍,

നീ കണ്ടില്ല എന്റെ കരഞ്ഞു തളര്‍ന്ന 

കണ്കളിലെ പൊടിഞ്ഞ ചോര തുള്ളികളെ...

വെറുക്കുന്നു ഞാനീ പ്രണയം നാമ്പിട്ട 

എന്റെ മനസ്സിനെ...

വെറുക്കുന്നു ഞാനീ പ്രണയം സ്രിക്ഷ്ടിച്ച

ഓര്‍മകളെയും ....

വെറുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും

വിഫലം വെറുതെ വെറുക്കുന്നു...

വെറുതെ, വെറുതെ മാത്രം..!


thnx to sangeetha


Saturday, 26 December 2015

പലതവണ അവളോട് ഇഷ്ടം
 തുറന്നുപറയാന് പോയതാ,പക്ഷെ
 അത് അവളുടെ മുഖത്ത് നോക്കിയാല്
 പറയാന് തോന്നില്ലകാരണം_
എപ്പോഴും അവളുടെ മുഖത്ത് ഒരു ചിരിക്കാണും_ആ_ചിരി അവളുടെ
 മുഖത്ത് നിന്ന് മായുമോ എന്നുളള_പേടി
 കാരണമാണ്...

Sunday, 19 July 2015


അടുക്കാൻ
നീ
വിസമ്മതിച്ചു .
അകലാൻ
ഞാനും .
ഇന്ന്
നിന്റെ
വേർപാട്‌
എന്നെ
കരയിക്കുന്നു
അതിനു
കാരണം
തിരിച്ചു
കിട്ടാതെ
പോയ നിന്റെ
“സ്നേഹമാണ് ”
”മഴയും സ്നേഹവും ഒരുപോലെയാണ് … ഇത് രണ്ടും നമ്മുടെ ജീവിതത്തിൽ സന്തോഷം
തരും …എന്നാൽ ഒരു വ്യത്യാസം മാത്രം : മഴ
നമ്മുടെ ദേഹം നനക്കും … സ്നേഹം നമ്മുടെ കണ്ണും …
കൈയിൽ മുറുകെ പിടിക്കുന്ന മണൽ
തരികളെ പോലെയാണ്
ചില ബന്ധങ്ങൾ . .
എത്ര മുറുകെ പിടിക്കുന്നുവോ
അത്രത്തോളം നമുക്കവരെ
നഷ്ടമാകും …
സ്നേഹിച്ച മനസിന്റെ ആഴം
അറിയാതെ ..!
ആ മനസിന്റെ വേദന അറിയാതെ ..!
ആർക്കും ആരോടും എവിടെവെച്ചും
പറയാം .. :::നമുക്ക് പിരിയാം ::
we r now in facebook with more than 3100 friends!

join with US..

വിരഹം-ഈ-പ്രണയം

 Join with our facebook page... it will  never let U down!


വിരഹം-ഈ-പ്രണയം

ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ
ഒരു ചെടിയിൽ രെണ്ട്‌ പുഷ്പങ്ങളായി നാം വിരിയും
വസന്തം നമ്മെ നോക്കി പുഞ്ചിരിക്കും
ശിശിരം നമ്മെ നോക്കി അസൂയപ്പെടും
കാലത്തിന്റെ എനിക്കുവേണ്ടി കണ്ണീർ പൊഴിക്കാൻ നീയുണ്ടാവുമെന്ന വിശ്വാസത്തോടെ ........
മുത്ത്‌ മണികൾ ചിതറുന്ന നിന്റെ ചിരിയും
ഹൃദയത്തിൽ ചെന്നെത്തുന്ന നിന്റെ മിഴിച്ചലനങ്ങളും
എല്ലാം എന്നിൽ സ്നേഹനൊമ്പരങ്ങളായി കുടികൊള്ളട്ടെ .....
പൂരത്തിയാകാനാകാത്ത ചിത്രം പോലെ
എങ്ങോ പോയി മറഞ്ഞ കിനാവ്‌ പോലെ
പാടാൻ മറന്ന വരികൾ പോലെ
ആർദ്രമായ പ്രതീക്ഷയായ് നീയെന്നും
എന്റെ മനസ്സില് ഉണ്ടായിരിക്കും
നഷ്ട്ടങ്ങളെ
ഞാൻ ഒരുപാടു സ്നേഹിക്കുന്നു ..
കാരണം എന്റെ എറ്റവും വലിയ നഷ്ടങ്ങളായിരുന്നു എന്റെ ഈ ഓരോ സ്വപ്നങ്ങളും .
വിരഹം-ഈ-പ്രണയം
മനസ്സ് തേങ്ങുംപോഴും ,
കണ്ണുനീർ കിനിയുംബോഴും ഒന്നോർക്കുക .
എന്നെങ്ങിലും ഒരു പനിനീർ പൂവ് നിനക്കായ് മാത്രമായി വിരിയാതിരിക്കില്ല
കോരിച്ചൊരിയുന്ന മഴയിലൂടെ നടക്കുമ്പോൾ
ഓരോ മഴത്തുള്ളിയും നിന്റെ ഓര്മകളായ് എന്നെ പുണരുന്നു ..
ഈ മഴ തോരാതിരുന്നെങ്കിൽ . ..

Monday, 29 June 2015

അകലെയാണെങ്കിലും
 കാണാപ്പുറത്താണെങ്കിലും
 ഒരാള്‍ സ്നേഹിക്കാനുള്ളതിന്റെ
 വിലയും ആവശ്യവും .....
ഒരു പക്ഷെ ആ സ്നെഹത്തിന്റെ ശക്തിയാവും ജീവിക്കാന്‍ പ്രെരപ്പിക്കുന്നത് പോലും...
അതേ! കാണുകയും സംസാരിക്കുകയും കൂടെയുണ്ടവുകയും വേണ്ടാ.
ഉണ്ട് എന്നതു തന്നെ ഒരു ബലമല്ലേ?
ഒന്നിച്ചു പങ്കു വച്ച നിമിഷങ്ങളുടെ
 ഓര്‍മ്മകള്‍ തരുന്ന മനോബലം